E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ജാമ്യഉത്തരവു മുതൽ മോചനം വരെ ആകാംക്ഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജാമ്യം അപ്രതീക്ഷിതമായില്ലെങ്കിലും ദിലീപിനെ ഇന്നുതന്നെ പുറത്തെത്തിക്കാന്‍ ബന്ധുക്കളും അഭിഭാഷകരും മല്‍സരിച്ചോടി. മൂന്നുമണിക്ക് കിട്ടിയ വിധിപ്പകര്‍പ്പ് എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് അഞ്ചുമണിക്ക് ജാമ്യമായി മാറിയതോടെ കാത്തുനിന്ന ആരാധകര്‍ക്ക് നടുവിലേക്ക് വീണ്ടും ദിലീപ് ആഹ്ലാദമായി വന്നുനിന്നു. 

കൃത്യം ഒന്ന് അമ്പതിന് ജസ്റ്റീസ് സുനില‍് തോമസ്‍ കോടതിയിലെത്തി. ഒറ്റവരിയില്‍ ഉത്തരവ്. ബെയില്‍ ഗ്രാന്റഡ്. ജാമ്യവാര്‍ത്ത് പടര്‍ന്നിറങ്ങിയതോടെ ആലുവ ജയില്‍പരിസരത്ത് ആഘോഷ തിരയിളക്കം. അഞ്ച് അമ്പതായി അമ്പത് അഞ്ഞൂറായി പിന്നെ ജയില്‍ പരിസരം ജനസാഗരം. ആരാധകര്‍ ആര്‍പ്പുവിളിച്ചു മധുരം വിളമ്പി. 

ഈ സമയം ദിലീപിന്റെ സഹോദരന്‍ അനൂപ് വിധിപ്പകര്‍പ്പിനായി ഹൈക്കോടതിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. മൂന്നമുണിയോടെ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് കയ്യില്‍. പിന്നെ അങ്കമാലി കോടതിയിലേക്ക് കുതിപ്പ്. ഇതിനും മുമ്പേ ജാമ്യവ്യവസ്ഥയില്‍ പറയന്നതനുസിരിച്ച് രണ്ട് ജാമ്യക്കാര്‍ കരംകെട്ടിയ രസീതുമായി ഹാജര്‍. നാ‌ലെപത്തോടെ അനൂപ് തിരക്ക് പിടിച്ചോടി അങ്കമാലി കോടതിയിലേക്ക്. 

ജാമ്യവ്യസ്ഥകള്‍അംഗീകരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാല് നാല്‍പതിന് കോടതി റിലീസിങ് ഒാര്‍ഡര്‍ പുറപ്പെടുവിച്ചു. പിന്നെ അഞ്ചുമണിക്കെത്താന്‍ ആലുവ സബ്ജയിലിലേക്ക് അനൂപും വക്കീലും കുതിച്ചു. ജയില്‍കവാടം നിറഞ്ഞു നിന്ന ജനങ്ങളെതള്ളിമാറ്റി ഉള്ളിലേക്ക്. ഒടുവില്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് അഞ്ചേകാലിന് ദിലീപ് വീണ്ടും ആരാധകര്‍ക്ക് നടുവിലേക്ക്. 85 ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളും ആലിംഗനം ചെയ്ത് സ്വീകരിച്ചു.