ഉത്തര്‍പ്രദേശിലെ മഥുരയില്‍ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശിനി എസ്.സൂര്യയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുളളതായി ബന്ധുക്കള്‍ ആരോപിച്ചു. ഒപ്പം ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിയായ യുവാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്നും ബന്ധുക്കൾ പറയുന്നു.
ഉത്തർപ്രദേശിലെ മധുരൈയിൽ നയാദി ആശുപത്രിയിലായിരുന്നു സൂര്യ ജോലി ചെയ്തിരുന്നത്. ഇന്നലെ രാവിലെ പത്തരയോടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചത്. രാത്രിയോടെ സൂര്യ ആത്മഹത്യ ചെയ്തതായി ആശുപ്ത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശി മെയിൽ നഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്നും ബന്ധുക്കൾ പറയുന്നു. സൂര്യയുടെ ബന്ധുക്കൾ ഉത്തർപ്രദേശിൽ എത്തിയിട്ടുണ്ട്.