ജന്മദിന ആഘോഷത്തിനിടെ ജ്യൂസ് എന്നു കരുതി പൊട്ടാസ്യം സയനൈഡ് ലായനി കുടിച്ച രണ്ടു കുട്ടികൾക്കു ദാരുണാന്ത്യം. ബുധനാഴ്ച ജന്മദിനം ആഘോഷിച്ച സാഹിൽ ശങ്കർ (എട്ട്), സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ മനീഷ് സഞ്ജയ് സിങ് (ആര്യൻ, ഒൻപത്) എന്നിവരാണു മരിച്ചത്.
സാഹിലിന്റെ സ്വർണപ്പണിക്കാരനായ പിതാവ് ആഭരണങ്ങൾ മിനുക്കാനുള്ള പൊട്ടാസ്യം സയനൈഡ് ലായനി ശീതള പാനീയക്കുപ്പികളിലാണു സൂക്ഷിച്ചിരുന്നത്. ഭക്ഷണം കഴിച്ച ശേഷം ടെറസിൽ പോയി കളിക്കുന്നതിനിടെയാണു കുട്ടികൾ അബദ്ധത്തിൽ ഇതെടുത്തു കുടിച്ചതെന്നു പൊലീസ് പറഞ്ഞു.