E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തിരുവനന്തപുരത്ത് ഷാഡോ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടംഗസംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം നഗരത്തിൽ ഷാഡോ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടംഗസംഘം അറസ്റ്റിൽ. വെള്ളായണി സ്വദേശി ഷിബു, പൂന്തുറ സ്വദേശി ഹുസൈൻ എന്നിവരാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. രാത്രിയിൽ തനിച്ച് യാത്രചെയ്യുന്നവരെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി പണം കവരുന്നതായിരുന്നു ഇവരുടെ രീതി. 

തലസ്ഥാന നഗരത്തിൽ മാസങ്ങളായി ഷാഡോ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. പച്ചക്കറി വ്യാപാരിയെ ഭീഷണിപ്പെടുത്തി നാൽപ്പത്തിരണ്ടായിരം രൂപ കവർനെന്ന പരാതിയിലായിരുന്നു തമ്പാനൂർ പൊലീസ് തട്ടിപ്പുകാർക്ക ് വേണ്ടി അന്വേഷണം തുടങ്ങിയത്. മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെയും തനിച്ച് യാത്രചെയ്യുന്നവരെയും പിന്തുടർന്ന് ഷാഡോ പൊലീസാണെന്ന് പരിചയപ്പെടുത്തി ദേഹപരിശോധന നടത്തും.തുടർന്ന് കൈവശമുള്ള പണം കവരുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നിരവധിപേരിൽ നിന്ന് പണം തട്ടിയെടുത്തതായി പ്രതികൾ വെളിപ്പെടുത്തി. 

ഷിബുവിനും ഹുസൈനുമെതിരെ നേരത്തെതന്നെ മോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.