പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റിലായി. ആലപ്പുഴ തിരുനെല്ലൂര്‍ സ്വദേശി സിനീഷ്, തുറവൂര്‍ വളമംഗലം സ്വദേശി ബിനീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ പട്ടണക്കാട് സ്വദേശിയായ അഖില്‍ കൃഷ്ണ ഒളിവിലാണ്.
ഒാട്ടോഡ്രൈവറായ അഖില്‍ പ്രേമം നടിച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി പിന്നീട് പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒന്നരവര്‍ഷമായി പീഡനം തുടര്‍ന്നു. നിര്‍ബന്ധപൂര്‍വം മദ്യംനല്കിയായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലായി. മാസങ്ങള്‍ കഴിഞ്ഞതോെട സുഹൃത്തുക്കള്‍ക്ക് കൈമാറി. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുക്കുയും പിന്നീട് കുത്തിയോട് പൊലീസിന് കൈമാറുകയുമായിരുന്നു
കേസില്‍ വളമംഗംലം സ്വദേശികളായ രാജേഷ്, പട്ടണക്കാട് സ്വദേശി ജിനദേവ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഒന്നാംപ്രതി അഖില്‍ കൃഷ്ണ ഇപ്പോഴും ഒളിവിലാണ്. കേസില്‍ മറ്റുപ്രതികളുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്