ഒരു ആക്രമണക്കേസിലെ പ്രതിയെ തേടി ഇറങ്ങിയ പൊലീസിന്റെ വലയില്‍ കുടുങ്ങിയത് കൊടും കുറ്റവാളി. കാസര്‍കോട് കോടതി പരിസരത്ത് യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോള്‍ പൊലീസും ഞെട്ടി. മംഗലൂരു ഇരട്ടകൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് സഫ്്വാനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കുഡ്ലു ചൂരി ഹൗസിലെ അബ്ബാസിനെ കാസര്‍കോട് കോടതി പരിസരത്ത്്വച്ച് മര്‍ദിച്ച കേസുമായി ബന്ധപ്പെട്ടാണ് സഫ്്വാനെ വിദ്യാനഗര്‍ എസ്.ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ബസ് മംഗലൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൂരി ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്നതിനെ അബ്ബാസിന്റെ നേതൃത്വത്തില്‍ തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായത്. മൂന്ന് വര്‍ഷം മുമ്പ് മംഗളൂരുവില്‍ വച്ച് തലശ്ശേരി സ്വദേശിയായ നസീര്‍, കോഴിക്കോട് സ്വദേശി ഫഹീം എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഫ്്വാന്. ഇതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സഫ്്്വാനെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് നസീറിനെയും ഫഹീമിനെയും സഫ്്വാന് അടക്കമുള്ള സംഘം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ കാസര്‍കോട് കുണ്ടംകുഴിയില്‍ എത്തിച്ച് മറവു ചെയ്തു. ഈ കേസിലെ രണ്ടാം പ്രതിയാണ് സഫ്്്വാന്.