കോഴിക്കോട് എന്‍.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. തിരുവനന്തപുരം സ്വദേശിയായ എം.ടെക് ഒന്നാം വർഷ വിദ്യാർഥി ഹോസ്റ്റലിലെ ജനാലയിൽ തൂങ്ങിമരിച്ചു. രണ്ടുമാസം മുമ്പും സമാനമായ രീതിയിൽ ആന്ധ്രാപ്രദേശ് സ്വദേശി ഹോസ്റ്റൽ കെട്ടിടത്തിൽ ജീവനൊടുക്കിയത്. തിരുവനന്തപുരം സ്വദേശി അരുൺ കൃഷ്ണയാണ് ജീവനൊടുക്കിയത്. ജൂൺ ഇരുപത്തിയേഴിന് എൻ ഐ ടിയിൽ എം.ടെകിന് പ്രവേശനം നേടിയ അരൂൺ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായരുന്നു.
രാവിലെ തൂപ്പുകാരെത്തിയപ്പോഴാണ് തുണിയുപയോഗിച്ച് ജനാലയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തല്ല. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കളെത്തിയതിന് ശേഷം പോസ്റ്റ് മോർട്ടം നടത്തും. രണ്ടു മാസത്തിനിടെ എൻ ഐ ടിയിൽ നടക്കുന്ന രണ്ടാത്തെ വിദ്യാർഥി ആത്മഹത്യയാണ് അരുൺ കൃഷ്ണയുടേത്. ജൂലൈലിൽ ഒന്നാം വർഷ ബി.ടെക് വിദ്യാർഥിയും തൂങ്ങിമരിച്ചിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള ഗൊല്ല രാമകൃഷ്ണ പ്രസാദായിരുന്നു മരിച്ചത്.