ഗുര്‍മീത് റാം റഹീമിനു പിന്നാലെ രാജസ്ഥാനില്‍ നിന്നുള്ള ആള്‍ദൈവം ഫലാഹാരി ബാബ മാനഭംഗക്കേസില്‍ അറസ്റ്റില്‍. ആള്‍വാറിലെ ആശ്രമത്തില്‍ വച്ച് എഴുപതുകാരനായ ബാബ ലൈംഗീകമായി പീഡിപ്പിച്ചെന്ന ഇരുപത്തൊന്നുകാരിയുടെ പരാതിമേലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഏഴിനാണ് നിയമവിദ്യാര്‍ഥിയായ യുവതിയെ ആശ്രമത്തിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചത്.
എഴുപത് കഴിഞ്ഞ രാജസ്ഥാനില്‍ നിന്നുള്ള ആള്‍ദൈവം ഫലാഹാരി ബാബയുടെ പീഡനത്തിരയായത് ഇരുപത്തൊന്ന് കാരിയായ നിയമ വിദ്യാര്‍ത്ഥിനി.തനിക്ക് ആദ്യമായി ലഭിച്ച ശമ്പളം ബാബയുടെ കാല്ക്കല് വെച്ച് അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോഴാണ് യുവതി സപ്തതി പൂര്‍ത്തിയായ ബാബയുടെ പീഢനത്തിനിരയായത്. കഴിഞ്ഞമാസം ഏഴിന് ആള്‍വാറിലെ ആശ്രമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിനഞ്ച് വര്‍ഷമായി ബാബയുടെ അനുയായികളാണ് പരാതിക്കാരിയായ യുവതിയുടെ കുടുംബം. മകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ കേസുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. ഗുര്‍മീത് റാം റഹീം ജയിലിലായതോടെയാണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.