തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയായ വ്യാപാരിയെ കാണാതായിട്ട് ഒരു മാസം. കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന കര്ണാടകക്കാരന് ബിനോജിന്റെ തിരോധാനമാണ് ഏറെ ദുരൂഹതകള്‍ സൃഷ്ടിക്കുന്നത്. തൃക്കാക്കര പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
മൈസൂര്‍ സ്വദേശിയായ ബിനോജിനെ കഴിഞ്ഞ ഓഗസ്റ്റ് 20 മുതലാണ് കാണാതായത്. ചെന്ത്രാപ്പിന്നിയിലെ ഭാര്യ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പോയ ബിനോജ് പിന്നെ മടങ്ങിവന്നിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫാണ്. തൃക്കാക്കര പൊലീസിന് പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചി കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കാന്റീല്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു ബിനോജ്. കാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ട് പണമിടപാടുകളും തര്‍ക്കങ്ങളും ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.
അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കാന്റീന് ഇടപാടുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നാണ് കുടുംബം പറയുന്നത്.ഈ പണം വാങ്ങാന്‍ പോയ ശേഷമാണ് തിരോധാനം. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് കുടുംബം.