തൃശൂര്‍ ഒല്ലൂരില്‍ ജ്വല്ലറിയില്‍ നിന്ന് ഒന്നേക്കാല്‍ കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഘത്തെ തേടി കേരള പൊലീസ് ജാര്‍ഖണ്ഡില്‍. ബാങ്കും ജ്വല്ലറിയും കൊള്ളയടിക്കുന്ന ജാര്‍ഖണ്ഡിലെ സ്ഥിരം മോഷ്ടാക്കളാണ് തൃശൂര്‍ കവര്‍ച്ചയ്ക്കു പിന്നില്ലെന്ന് പൊലീസ് കണ്ടെത്തി.
നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തെ തേടിയാണ് തൃശൂരില്‍ നിന്ന് പൊലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് തിരിച്ചത്. ജ്വല്ലറിയുടെ ലോക്കര്‍ തുറക്കാന്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ വാടകയ്ക്കെടുത്ത സ്ഥലം പൊലീസ് കണ്ടെത്തിയിരുന്നു. സിലിണ്ടര്‍ സ്ഥാപനത്തിന്റെ മൊഴിപ്രകാരമാണ് ജാര്‍ഖണ്ഡ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.
നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒപ്പം, മോഷണത്തിന്റെ രീതിയും പൊലീസ് വിലയിരുത്തല്‍ പ്രകാരം ജാര്ഖണ്ഡുകാരുടേതാണ്. സമാനമായ രീതിയില്‍ കേരളത്തില്‍ മുമ്പു നടന്ന ജ്വല്ലറി കവര്‍ച്ച കേസുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ജ്വല്ലറി കവര്‍ച്ചാക്കേസുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളാകട്ടെ ജാമ്യം കിട്ടി പുറത്തുമാണ്. ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായത്തോടെ പ്രതികളെ കുടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.