E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നെടുങ്കണ്ടത്ത് എക്സൈസ് സംഘം കഞ്ചാവ് തോട്ടം നശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കി നെടുങ്കണ്ടത്ത് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ കൃഷി ചെയ്തിരുന്ന വന്‍ കഞ്ചാവ് തോട്ടം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്ന നാല്‍പ്പത്തിനാല് ചെടികളാണ് ഉടുമ്പന്‍ചോല എക്സൈസ് റെയ്ഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. 

പൂപ്പാറ ബോഡിമെട്ട് തലക്കുളം കോളനിക്ക് മുകള്‍ ഭാഗത്തായാണ് പുറമ്പോക്ക് ഭൂമിയില്‍ ജനവാസ കേന്ദ്രത്തോട് അടുത്താണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. 22 തടങ്ങളിലായി 44 ചെടികളാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അഞ്ച് മാസത്തോളം പ്രായമുള്ളതും അഞ്ചടിയോളം ഉയരമുള്ളതുമായ ചെടികള്‍ ജട പിടിച്ച നിലയിലായിരുന്നു. കനത്ത മഴയെ അവഗണിച്ചും ചെങ്കുത്തായ സ്ഥലത്ത് സാഹസികമായി എത്തിയാണ് എക്സൈസ് സംഘം ‌ കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

പുറമ്പോക്ക് ഭൂമിയില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവ് കൃഷി ചെയ്തുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കാട് പിടിച്ചുകിടന്ന പ്രദേശത്തെ കൃഷി കണ്ടെത്തിയത്. തടങ്ങള്‍ എടുത്തശേഷം നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വളവും മറ്റും നല്‍കിവന്നിരുന്നതായി ഉദ്യോഗ്ഥര്‍ പറഞ്ഞു. റോഡില്‍ നിന്നും നോക്കിയാല്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. 

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇടുക്കി കഞ്ചാവിന് ഗുണമേന്‍മ കൂടുതലായതിനാല്‍ വന മേഖലകളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ആന്ധ്ര, ഒറീസ എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവുമായി കൂട്ടിക്കലര്‍ത്തി ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ വലിയ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. കഞ്ചാവ് വില്‍പ്പനക്ക് ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വെട്ടിയ കഞ്ചാവ് ചെടികള്‍ കോടതിയില്‍ ഹാജരാക്കി.