E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചരക്കുലോറി കൊള്ളയടിക്കാന്‍ ശ്രമം; ഒരാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലേയ്ക്ക് പോകുന്ന ചരക്കുലോറി കര്‍ണാടകയിലെ രാമനഗരജില്ലയില്‍ വച്ച് കൊള്ളയടിക്കാന്‍ ശ്രമം. ‍‍‍മലയാളി ഡ്രൈവറെ മര്‍ദിച്ച് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത അക്രമികള്‍ ഹൈവേ പൊലീസിനെ കണ്ടതോടെയാണ് പിന്‍മാറിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളത്തില്‍ നിന്നെത്തിയ കെ എസ് ആര്‍ ടി സി ബസ് കൊള്ളയടിച്ച രാമനഗര ജില്ലയിലാണ് ചരക്കുലോറിക്കുനേരെയും ആക്രമണം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെ ഗോഡൗണിലേയ്ക്ക് കിടക്കകളുമായി പോവുകയായിരുന്ന ലോറിയാണ് ആക്രമിക്കപ്പെട്ടത്.

ഏറെനേരമായി പിന്തുടരുകയായിരുന്ന കാര്‍ ബിഡദിക്ക് സമീപം അഞ്ചനപാളയിലെത്തിയപ്പോള്‍ ഒാവര്‍ടേക്ക് ചെയ്ത് ലോറിക്ക് മുന്നില്‍ നിര്‍ത്തി. കാറില്‍ നിന്നിറങ്ങിയ രണ്ടുപേര്‍ കല്ലെറി‍ഞ്ഞ് ചില്ലുകള്‍ തകര്‍ത്തു.ലോറിയിലേയ്ക്ക് കയറി ഡ്രൈവര്‍ കോഴിക്കോട് അടിവാരം സ്വദേശി രാജനെ മര്‍ദിച്ച ശേഷം നിയന്ത്രണം ഏറ്റെടുത്തു.

തുടര്‍ന്ന് ലോറി ബംഗളൂരു ഭാഗത്തേയ്ക്ക് തന്നെ തിരിച്ചു ഇതിനിടെ ഹൈവേ പൊലീസിനെ കണ്ടതോടെ ഡ്രൈവര്‍ രാജന്‍ അലറിവിളിച്ചു. പൊലീസിന്റെ ശ്രദ്ധയില്‍പെട്ടെന്ന് മനസിലായതോടെ ആക്രമികള്‍ ലോറി നിര്‍ത്തി പിന്നാലെ വന്നിരുന്ന കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ ഒരാളെ പൊലീസ് പിടികൂടി.രാജന്റെ കയ്യിലുണ്ടായിരുന്ന 17,000 രൂപ കവരാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ പണം നഷ്ടമായില്ല. ആക്രമണത്തിന് പിന്നില്‍ ലോറി പൊളിച്ചുവില്‍ക്കുന്ന സംഘമാണെന്ന് സംശയിക്കുന്നു. മൂന്നാഴ്ച മുമ്പ് ഇതേ കമ്പനിയുടെ മറ്റൊരു ലോറി ഡ്രൈവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു