സിഡിഎം മെഷീനുകളില്‍ പണം നിക്ഷേപിക്കാനെത്തുവരില് നിന്ന് പണം തട്ടുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അങ്കമാലിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി നഗരത്തിലെ സിഡിഎം കൗണ്ടറില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും പിടിയിലായത്.
ഗുജറാത്തുകാരന് ഉപേന്ദ്രപ്രതാപ് ലാലന് സിംഗും,ബിഹാറുകാരന് അരുണ്‍കുമാറുമാണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളം അങ്കമാലിയിലെ സിഡിഎം മെഷീനില്‍ നിക്ഷേപിക്കാനെത്തിയ ആളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഇരുവരും ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
സമാനമായ തരത്തില്‍ മുമ്പും സിഡിഎം മെഷീനില്‍ പണം നിക്ഷേപിക്കാനെത്തിയ പലരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ തട്ടിപ്പിനിരയായവരില്‍ ഏറിയ പങ്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.