E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 04 2020 11:52 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ക്ഷേത്ര പരിസരത്ത് നഗ്ന ഫോട്ടോ ഷൂട്ട്; മോഡലും കാമറാമാനും തടവിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

marisapapen
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്ഷേത്രത്തിലും പരിസരത്തുമായി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതിന് മോഡലിനെയും കാമറാമാനെയും തടവിലാക്കി. ഈജിപ്തിലെ ലക്സോര്‍ ക്ഷേത്രത്തില്‍ നഗ്നയായതിനാണ് ബെല്‍ജിയം സ്വദേശിയായ മോഡല്‍ മരിസ പേപനെയും ജെസ്സി വാക്കറിനെയും ഒരു രാത്രി തടവിലാക്കിയത്. ഈ വിവരം മോഡല്‍ തന്നെയാണ് പുറത്തു വിട്ടത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഈജിപ്തിലെ ചരിത്രപ്രധാന കേന്ദ്രങ്ങളിലൂടെ ഫോട്ടോഷൂട്ട് ലക്ഷ്യമിട്ടുള്ള യാത്രയിലായിരുന്നു ഇരുവരും. 

ജിസ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരന് കൈക്കൂലികൊടുത്ത് സ്വാധീനിച്ച ശേഷം ഫോട്ടോ ഷൂട്ട് നടത്തി. എന്നാല്‍ ലക്സോറില്‍ ഇതിനു സാധിക്കാതെ വന്നതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ‘കഴിഞ്ഞ രണ്ടു വര്‍ഷമായി വന്യവും സ്വതന്ത്രമായി 50 രാജ്യങ്ങളിലൂടെ യാത്രചെയ്തിട്ടും ഇത്തരത്തില്‍ ഒരനുഭവം ആദ്യമായാണെന്ന്’ മരിസ പറയുന്നു. ഈജിപ്ഷ്യന്‍ സംസ്കാരത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും തങ്ങളുടെ ചിത്രീകരണം കലയാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ നഗ്നതയും കലയും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ അവര്‍ക്കായില്ല. കലയെ ലൈംഗികതയോ അശ്‍‌ലീലമോ ആയാണ് കാണുന്നതെന്നും മോഡല്‍ പറയുന്നു. 

marisapapen2

ക്ഷേത്രത്തില്‍ ആളുകളെല്ലാം ഒഴിഞ്ഞ ശേഷമായിരുന്നു ഷൂട്ടിങ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ നായകളെപ്പോലെ പൊലീസില്‍ ഏല്‍പിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ജ‍‍ഡ്ജിനു മുന്നില്‍ ഹാജരാക്കി ഒടുവില്‍ ഇനി ഇത്തരം നാണംകെട്ട കാര്യങ്ങള്‍ ചെയ്യരുതെന്ന് താക്കീത് സ്വരത്തില്‍ പറഞ്ഞു. അത് ഞങ്ങള്‍ തലയാട്ടി സമ്മതിക്കുകയും െചയ്തു. തുടര്‍ന്നാണ് സ്വതന്ത്രയാക്കിയത്.  പൊലീസില്‍ നിന്നു രക്ഷപെടാന്‍ ഇതിനകം പകര്‍ത്തിയ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു. ഹോട്ടലില്‍ എത്തിയ ഉടന്‍ പ്രത്യേക സോഫ്ട്‍വെയര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വീണ്ടെടുക്കുകയായിരുന്നെന്നും മോഡല്‍ പറഞ്ഞു. മോ‍ഡല്‍ തന്നെ ഈ ചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.