ബസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വില്യപ്പള്ളി സ്വദേശി നിജിത്താണ് വടകര പൊലീസിന്റെ പിടിയിലായത്. നേരത്തെയും സമാനമായ കേസില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ്.
വില്യാപ്പള്ളി ആയഞ്ചേരി വഴി സര്‍വീസ് നടത്തുന്ന ബസിലാണ് പെൺകുട്ടിയ്ക്കെതിരെ ആക്രമണമുണ്ടായത്. തിരക്കിനിടയിൽ യുവാവ് പെൺകുട്ടിയെ പലതവണ ശല്യം ചെയ്യുകയായിരുന്നു. ആവർത്തിച്ച് വിലക്കിയെങ്കിലും യുവാവ് പിന്മാറിയില്ല. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി. വടകര എസ്.ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ യുവാവിനെ ബസില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ പേരില്‍ നേരത്തെയും പീഡനം ഉള്‍പ്പെടെയുള്ള കേസുള്ളതായി പൊലീസ് അറിയിച്ചു. രണ്ട് തവണ താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. വടകര സി.ഐ.മധുസൂദനന് നായരാണ് കേസ് അന്വേഷിക്കുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.