ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസിലെ ആറുപ്രതികള്‍ കൊച്ചിയില്‍ അറസ്റ്റിലായി. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ആംബുലന്‍സിലാണെന്നും അന്വേഷണസംഘം കണ്ടെത്തി. പിടിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതിയുടെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമായത്
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കുട്ടന് എന്ന ലിജോ വര്‍ഗീസിനെ മുഖംമൂടിയിട്ടെത്തിയ സംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചംഗസംഘത്തില്‍ ഉള്‍പ്പെട്ട ശിവപ്രസാദ്, സഹോദരന് ശിവലാല്‍, പോത്തന് ഷിബി, മനു എന്ന് വിളിക്കുന്ന അരുണ്‍, മൂങ്ങ മുകേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ നാടുവിടാന്‍ സഹായിച്ച രഞ്ജിത്തിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. കൊലപാതകം നടന്ന രാത്രി ഹരിപ്പാട്ടെ ഒരു കനാലില്‍ ഒളിച്ചപ്രതികള് രാത്രിയോടെ ട്രയിനില്‍ കായംകുളത്തേക്ക് പോയി. ഇവിടെ നിന്നാണ് ആംബുലന്‍സില്‍ കൊച്ചിയിലെത്തിയത്. രോഗികളെന്ന വ്യാജേനയായിരുന്നു യാത്ര. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ സുനീര്‍ എന്ന മാഹിനും അറസ്റ്റിലായിട്ടുണ്ട്
കൊച്ചിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് കടന്നപ്രതികള് അന്വേഷണസംഘം പിന്നാലെയുണ്ടെന്ന് കണ്ടതിനത്തുടര്ന്നാണ് കൊച്ചിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. രണ്ടാംപ്രതിയുടെ ഭാര്യവീട്ടിലെത്തി നാടുിടാന് കൂടുതല്‍ പണം സ്വരൂപിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഒന്നാംപ്രതിയായ ശിവപ്രസാദിന്റെ ഭാര്യയുമായി ലിജോവര്ഗീസിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. ഇതുസംബന്ധിച്ച കേസും നിലവിലുണ്ട്. റിമാന്റിലായിരുന്ന ലിജോ കൊച്ചിയിലെ ബന്ധുവീട്ടിലായിരുന്നു താമസം. അരണപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പ്രതികള്‍ സംഘടിച്ചെത്തി വെട്ടികൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ലിജോ വര്‍ഗീസിന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.