E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം. ഇന്ന് കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യംചെയ്ത് വിട്ടയച്ചു. അന്വേഷണത്തില്‍ സഹായിക്കുന്ന വിവരങ്ങളൊന്നും ഇയാളില്‍നിന്ന് ലഭിച്ചില്ല. അതേസമയം സിസി ടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് ഇപ്പോള്‍ അന്വേ·ഷണം പുരോഗമിക്കുന്നത്. 

ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന പാതയിലെ പരമാവധി സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രാപ്രദേശുകാരനായ ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. ഗൗരി ലങ്കേഷിനെ ഇയാള്‍ നിരീക്ഷിക്കുന്നതായുള്ള സൂചനകള്‍ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. കൊല്ലപ്പെട്ട സമയത്ത് രണ്ട് തവണ ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫായത് സംശയം ബലപ്പെടുത്തി. എന്നാല്‍ നാലു മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചില്ല. സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെ അടിസഥാനത്തില്‍ സംശയസ്പദമായ സാഹചര്യത്തില്‍ കണ്ട കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കും. 

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ടോള്‍ ഗേറ്റുകളിലെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചു. ഹൊസ്കോട്ടെ കോളാര്‍ തുംകൂരു നിലമംഗല എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ പ്രതിഷേധിച്ച് നാളെ ഇടത് സംഘടനകളുടെ നേൃത്വത്തില്‍ ബെംഗളൂരു നഗരത്തില്‍ അന്‍പതിനായിരം പേര്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും.