കൊച്ചി തൈക്കൂടം സെന്റ് റാഫേൽസ് പള്ളിയിൽ കവർച്ചാശ്രമം. പള്ളിയുടെ മുൻഭാഗത്തെ കുരിശടിയിലുള്ള നേർച്ചപ്പെട്ടി തുറക്കാനാണ് ശ്രമം നടന്നത്. ഇവിടെയുള്ള രൂപക്കൂടിന്റെ ചില്ല് തകർത്തെങ്കിലും നേർച്ചപ്പെട്ടി തുറക്കാൻ കഴിഞ്ഞില്ല. രാത്രി പതിനൊന്നിന് ശേഷമാണ് കവർച്ചാശ്രമം ഉണ്ടായത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അന്യസംസ്ഥാന കവര്‍ച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Advertisement