ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ ഒളിവില്‍. അരണപ്പുറം കറുകതറയില്‍ കുട്ടന് എന്ന ലിജോ വര്‍ഗീസാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു. നാട്ടുകാരായ അഞ്ചുപേരാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. മുഖംമൂടിയിട്ട് എത്തിയ അഞ്ചംഗസംഘം അരണപ്പുറത്തെ ലിജോ വര്‍ഗീസിന്റെ വീട്ടിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
ശബ്ദംകേട്ട് പുറത്തിറങ്ങിയ ലിജോയെ വെട്ടിവീഴ്ത്തി. തടയാനെത്തിയ മൂത്തസഹോദരന് ലിജുവിന്റെ വയറിന് സാരമായി കുത്തേറ്റു. മറ്റൊരു സഹോദരന്റെ കാലിനും വെട്ടേറ്റു. ബന്ധുവായ ജാക്സനും പരുക്കേറ്റിട്ടുണ്ട്. ഇവരെ മൂവരെയും വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റി. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്നും നേരത്തെ ഇരുകൂട്ടരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഹരിപ്പാട് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി