E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 05:18 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമണ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന സംവിധായകന്‍ നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തളളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിമൂന്നിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം പൊലീസ് ഭീഷണിപ്പെടുത്തുന്നതായുളള നാദിര്‍ഷയുടെ പരാതിയെ പറ്റി അറിയില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. 

നടി ആക്രമണ കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ തനിക്കുമേല്‍ അന്വേഷണ സംഘത്തിന്‍റെ സമ്മര്‍ദ്ദമുണ്ടായെന്ന് നാദിര്‍ഷ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്‍റെ ഈ ആവശ്യത്തിന് വഴങ്ങാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോടതിയെ നാദിര്‍ഷ അറിയിച്ചു. നാദിര്‍ഷയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ച കോടതി കേസ് ഈ മാസം പതിമൂന്നിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, കേസ് പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന് നാദിര്‍ഷ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഇതിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയതായി നാദിര്‍ഷ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് ഡിജിപി പ്രതികരിച്ചു.

മകനെ കളളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് കാട്ടി ദിലീപിന്‍റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായും ഡിജിപി അറിയിച്ചു. അതേസമയം പുളിച്ചുതികട്ടലിന് ചികില്‍സ തേടി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.