E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 05:11 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അണക്കരയില്‍ വീടിന് മുകളില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കി അണക്കരയില്‍ വീടിന് മുകളില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അണക്കര ഏഴാംമൈല്‍ സ്വദേശി വിമല്‍ ശ്യാമാണ് പിടിയിലായത്. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റിന് മുകളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലാണ് 3 കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. 

രാത്രിയില്‍ വഴിയരികില്‍ ഫോണ്‍ ചെയ്ത് നി്ന്നതാണ് വിമല്‍ശ്യാമിന് വിനയായത്. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികില്‍ കണ്ട വിമലിനോട് വണ്ടന്‍മേട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. പരസ്പര വിരുദ്ധമായി ഉത്തരമാണ് വിമല്‍ നല്‍കിയത്. ഇതോടെ പൊലീസുകാര്‍ ഫോണ്‍ വാങ്ങി പരിശോധിച്ചു. കൂട്ടുകാരുടെ ചിത്രങ്ങളോടൊപ്പം ഗ്യാലറിയില്‍ കഞ്ചാവ് ചെടികളുടെ ചിത്രങ്ങളും കണ്ടതോടെ വിമലിനെ വിശദമായി ചോദ്യം ചെയ്തു. വീടിന് മുകളിലെ കഞ്ചാവ് കൃഷിയുടെ വിവരങ്ങള്‍ ഇതോടെ പുറത്തുവന്നു. 

വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൂന്ന് കഞ്ചാവ് ചെടികളും കണ്ടെത്തി. മേല്‍ക്കൂരയ്ക്ക് മുകളില്‍ പാത്തിയിലാണ് രഹസ്യമായി ചെടികള്‍ നട്ടുവളര്‍ത്തിയത്. കഞ്ചാവ് നട്ടു വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക്ക് കവറിനു മുകളിലായി കാട്ടു വളളികള്‍ പടര്‍ന്നു കിടന്നിരുന്നു. അതുകൊണ്ടുതന്നെ ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തില്‍ വിമല്‍ ശ്വാമിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുമളി പോലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.