ട്രെയിനിലെത്തിച്ച ഇരുനൂറ്റിയമ്പത് തത്തകളെ കൊച്ചിയില്‍ റയില്‍വേ പൊലീസ് പിടിച്ചെടുത്തു. തത്തകളെ കടത്തിയ തിരുപ്പൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഒാണം സ്പെഷല്‍ ട്രെയിനിലാണ് പ്രതികള്‍ തത്തകളെ അനധികൃതമായി കടത്തിയത്. തിരുപ്പൂര്‍ സ്വദേശികളായ മീന, ദണ്ഡപാണി എന്നിവരാണ് പിടിയിലായത്. തിരുപ്പൂരില്‍നിന്ന് തിരുവല്ലയിലേക്കാണ് തത്തകളെ കടത്താന്‍ ശ്രമിച്ചത്. അപൂര്‍വയിനത്തില്‍പ്പെട്ട ഇരുന്നൂറ്റിയമ്പത് തത്തകളെയാണ് തിരുപ്പൂരില്‍നിന്ന് കൊണ്ടുവന്നത്. ഇരുമ്പുകൂട്ടിനകത്ത് കയറ്റി ചാക്കുകൊണ്ട് മറച്ചനിലയിലാണ് തത്തകളെ കടത്തിയത്.
പ്രതികളെ കോടനാട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വനം നിയമപ്രകാരം കേസെടുത്തു. മൂന്നുമുതല്‍ 7വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.