ഹരിയാനയിലെ ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ടു ഐ.ടി.ഐ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു.
സോനിപ്പത്ത് ജില്ലയിലെ ഇന്റര്‍നാഷണല്‍ ടീം ഫോര്‍ ഇംപ്ലാന്റോളഡജിയിലെ വിദ്യാര്‍ഥി മോഹിതാണ് സഹപാഠിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഹിതിന്റെ സഹപാഠികളായ സുമിത്തിനെയും കുനാലിനെയും സോനിപ്പത്ത് പൊലീസ് അറസ്റ്റുചെയ്തു.
മൈതാനത്ത് വെച്ച് മോഹിതുമായി വഴക്കിട്ട സുമിത്തും കുനാലും ഉച്ചയ്ക്ക് ശേഷം ക്ലാസില്‍ എത്തിയിരുന്നില്ല. കോളജ് വിട്ട് പുറത്തുപോയ കുനാല്‍ തോക്കുമായാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഇരുവരും ക്ലാസ്മുറിയില്‍ കയറി. കുനാലിന്റെ കയ്യില്‍ നിന്ന് തോക്കു വാങ്ങിയ സുമിത്താണ് , മോഹിത്തിനെ വെടിവെയ്ക്കുന്നത്. സംഭവത്തിന് ശേഷം സുമിത്തും കുനാലും റൂമില്‍ നിന്ന് ഇറങ്ങിയോടി. മൂന്നുേപരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും വഴക്കിന്റെ കാരണം അറിയില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.