അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ കേരള തമിഴ്നാട് എക്സൈസ് വകുപ്പുകള്‍ കൈകോര്‍ക്കുന്നു. ചെക്പോസ്റ്റുകളിലും സമാന്തര പാതകളിലും സംയുക്ത പരിശോധന നടത്താനാണ് തീരുമാനം. ഉള്‍വനത്തിലെ കഞ്ചാവ് തോട്ടങ്ങളും വ്യാജവാറ്റു കേന്ദ്രങ്ങള്‍ ഇരുസംസ്ഥാനങ്ങളിലെ വനംവകുപ്പിന്റെ സഹായം തേടും.
തേക്കടിയില്‍ ചേര്‍ന്ന ഇരു സംസ്ഥാനങ്ങളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്താനുള്ള എക്സൈസിന്റെ തീരുമാനം. ചെക്പോസ്റ്റുകളില്‍ ഇനിമുതല്‍ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. സമാന്തര പാതകള്‍ വഴി വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ട്. ഇത്തരം പാതകഴില് രാത്രികാല റോന്തുള്പ്പെടെ കര്‍ശനമാക്കും. വനംവകുപ്പിന്റൈ സഹായത്തോടെ വനംമേഖലകളിലും പരിശോധന നടക്കും.
കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രതികളുടെ പേര് വിവരങ്ങള്‍ പരസ്പരം കൈമാറാനും തീരുമാനമായി. നടപടികള്‍ വിലയിരുത്താന്‍ ആഴ്്ചതോറും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകും. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പൊലീസിന്റെ സഹകരണവും എക്സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്.