E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഫാഷന്‍ അത്ര നല്ല ലോകമല്ല; മോഡലിന്റെ വെളിപ്പെടുത്തല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jazz-eager
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാംപില്‍ നമ്മള്‍ കാണുന്നതാണ് ഫാഷന്‍ ലോകമെന്നും മോഡലിങ് പ്രഫഷനാണെന്നും മികച്ച കരിയറാണെന്നും വിശ്വസിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് ബ്രിട്ടീഷ് മോഡല്‍ ജാസ് ഈഗര്‍ എന്ന 20കാരി ചില പിന്നാമ്പുറ കഥകള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. ഈ കാണുന്നതൊന്നുമല്ല വസ്തുത. ഫാഷന്‍ ലോകമെന്നാല്‍ അത് റാംപില്‍ ചുവടുവയ്ക്കുന്ന മോഡലുകള്‍ മാത്രമല്ല, പകരം വേശ്യാവൃത്തിയിലൂടെ സമ്പത്ത് വാരിക്കൂട്ടുന്നവരുടെ ലോകം കൂടിയാണിതെന്ന് ഇവര്‍ ലോകത്തോടു തുറന്നു പറയുന്നു. സ്വന്തം അനുഭവത്തില്‍ നിന്നാണ് തന്റെ വെളിപ്പെടുത്തലെന്നും അവര്‍ പറയുന്നു. പക്ഷെ തന്റെ അഭിമാനം പണയപ്പെടുത്തി തന്റെ കരിയറില്‍ ഉയര്‍ച്ച നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും ശരീരം പണത്തിനായി പണയപ്പെടുത്തിയിട്ടില്ലെന്നുമാണ് ജാസിന്റെ അവകാശവാദം. 

ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന ജാസ് ഈഗര്‍ 35000 ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയാണ്. 13ാം വയസില്‍ മോഡലിങ് രംഗത്തെത്തിയ പെണ്‍കുട്ടി. പക്ഷെ ലണ്ടന്‍ ക്ലബ്ബില്‍ തനിക്കുണ്ടായ അനുഭവമാണ് അവര്‍ തുറന്നു പറയുന്നത്. സമ്പന്നനായ ഒരാളുമായി കിടക്ക പങ്കിടുന്നതിന് വന്‍ തുകയാണ് ഫോട്ടോ മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച ഒരു ഏജന്റ് വാഗ്ദാനം ചെയ്തത്. ഇതൊരു സാധാരണ സംഗതിയായാണ് അദ്ദേഹം തന്നോടു പറഞ്ഞത്. തന്റെ അറിവില്‍ പ്രശസ്തരായ രണ്ട് മോഡലുകള്‍ ഇത്തരത്തില്‍ പണമുണ്ടാക്കുന്നതായും അയാള്‍ പറഞ്ഞു. പ്രശസ്തമായ മോഡലിങ് കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള സ്ഥിരം ‘പങ്കു കക്ഷികള്‍’ ഉണ്ടെന്നും ഇവര്‍ തന്നെ ലൈംഗികത്തൊഴിലിന് സമീപിച്ചതായും ജാസ് ഈഗര്‍ പറയുന്നു. 

jazz-eager-1

ആദ്യ അനുഭവത്തിനു പിന്നാലെ മറ്റൊരാള്‍ കൂടെ തന്നെ സമീപിച്ചിരുന്നത്രെ. ഒരു അറിയപ്പെടുന്ന സിനിമാ നടനു വേണ്ടിയായിരുന്നു അത്. അന്ന് അയാളോട് താനൊരു മോഡലാണ്, എസ്കോര്‍ട്ടല്ലെന്നു പറയേണ്ടി വന്നു. അറിയപ്പെടുന്ന പലരും പണം സമ്പാദിക്കുന്നത് ഈ വഴിയിലൂടെെയാണെന്നും അതില്‍ മാനക്കേട് വിചാരിക്കേണ്ടതില്ലെന്നുമായിരുന്നു ഏജന്റിന്റെ മറുപടി. മാത്രമല്ല, തനിക്ക് നിരവധി മെസേജുകളും അറിയപ്പെടുന്ന ചില മോഡലുകളുമായി നടത്തിയ സംവാദത്തിന്റെ സ്ക്രീന്‍ ഷോട്ടുകളും അയച്ചു തന്നതായും ജാസ് വെളിപ്പെടുത്തുന്നു. 

jazz-eager-2

തന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ നിരവധി സഹപ്രവര്‍ത്തകരാണ് സമാന അനുഭവം തന്നോടു തുറന്നു പറഞ്ഞതെന്നും ഇവര്‍ പറയുന്നു. ഇന്‍ഡസ്ട്രിയില്‍ മോശമായ നിരവധി കാര്യങ്ങളുണ്ട്. ചൂഷണങ്ങളുണ്ട്. ഇത് മാറ്റാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നേക്കും. പക്ഷെ എവിടെനിന്നെങ്കിലും തുടങ്ങി വയ്ക്കാമല്ലോ എന്നും അവര്‍ പറയുന്നു. മോഡലുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മോഡലുകള്‍ സാമ്പത്തികമായി പ്രതിസന്ധിയിലാകുമ്പോള്‍ ലൈംഗികത്തൊഴിലിലേയ്ക്ക് തിരിയുന്നതിനെക്കുറിച്ചും നേരത്തെ വോഗ് കവര്‍ മോഡലായിരുന്ന ക്രിസ്സി ടെയ്ഗന്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു.