വാടകയ്ക്ക് എടുക്കുന്ന വീഡിയോ ക്യാമറകൾ മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയ യുവാവ് കോതമംഗലത്ത് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മേനാച്ചേരി റെയ്സൺ ആണ് പിടിയിലായത്.
ഷോർട്ട് ഫിലിം എടുക്കാനെന്ന വ്യാജേന കോഴിപ്പിള്ളി സ്വദേശി ബേസിൽ വർഗീസിന്റെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചു വിറ്റ കേസിലാണ് റെയ്സൺ അറസ്റ്റിലായത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ക്യാമറകൾ വാടയക്ക് എടുത്ത് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ സ്വദേശയായ റെയ്സൺ കുറച്ച് കാലമായി മൂവാറ്റുപുഴയിലാണ് താമസം. പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ റെയ്സണെ റിമാൻഡ് ചെയ്തു.