E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

അമ്മയുടെ കൂടെക്കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിയെടുത്ത് ആഭരണം മോഷ്ടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ജില്ലയിലെ കൊല്ലകടവില്‍ അമ്മയുടെ കൂടെക്കിടന്നുറങ്ങിയ ഒന്നരവയസുകാരനെ എടുത്തുകൊണ്ടുപോയശേഷം മോഷണം. ദേഹത്തുണ്ടായിരുന്ന മാലയും അരഞ്ഞാണവും മോഷ്ടിച്ചശേഷം കുട്ടിയെ തൊട്ടടുത്തുള്ള സ്കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊല്ലകടവ് സ്വദേശി ലത്തീഫിന്‍റെ വീട്ടില്‍ മോഷണം നടന്നത്.

ലത്തീഫിന്‍റെ മകന്‍റെ ഭാര്യയും കുട്ടിയും കിടന്നുറങ്ങിയിരുന്ന മുറിയിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. തുടര്‍ന്ന് മാല പറിച്ചെടുത്തു. യുവതി ബഹളംവച്ചതോടെ മാല കട്ടിലില്‍ ഉപേക്ഷിച്ച മോഷ്ടാവ് കുട്ടിയെയും എടുത്തുകൊണ്ട് ഓടി രക്ഷപെട്ടു. അല്‍പസമയത്തിനുശേഷം വീട്ടില്‍നിന്നും നൂറുമീറ്റര്‍ അകലെയുള്ള സ്കൂള്‍ പരിസരത്ത് കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന ഒരു പവന്‍റെ മാലയും ഒന്നര പവന്‍റെ അരഞ്ഞാണവും നഷ്ടപ്പെട്ടിരുന്നു. 

രണ്ടാംനിലയുടെ പണി പൂര്‍ത്തീകരിക്കാത്ത ഭാഗത്തുകൂടിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെണ്‍മണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.