ആലുവയില്‍ വ്യാജ വൈന്‍ നിര്‍മാണകേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്. നൂറു ലീറ്ററിലേറെ വൈന്‍ പിടിച്ചെടുത്തു. വൈന്‍ നിര്‍മിച്ച ആലുവ മാധവപുരം സ്വദേശി ഡൊമിനിക്കിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ആലുവ എക്സൈസ് റേയ്ഞ്ച് ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മാധവപുരം കോളനിയിലെ താമസക്കാരനായ ഡൊമിനിക്കിന്റെ വീട്ടില്‍ നിന്ന് നിന്ന് നൂറു ലീറ്റര്‍ വൈന്‍ പിടിച്ചെടുത്തത്. വൈന്‍ നിര്‍മിച്ച് , അതിന് ലഹരി കൂട്ടാന്‍ വലിയ അളവില്‍ പുകയില ചേര്‍ക്കുകയാണ് ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറുന്നൂറ്റമ്പത് മില്ലി ലീറ്ററിന്റെ കുപ്പികളിലാക്കിയായിരുന്നു വൈന്‍ വില്പന. കുപ്പിയൊന്നിന് നൂറു രൂപയായിരുന്നു വില.
ലൈസന്‍സില്ലാതെ ചെറിയ അളവില്‍ പോലും വൈന്‍ നിര്‍മിക്കുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം. വ്യാജമദ്യം തടയാന്‍ വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.