മലപ്പുറത്തു നിന്ന് കൊച്ചിയിലേക്ക് കഞ്ചാവെത്തിച്ച് വില്ക്കാന് ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടൂകൂടി. തിരൂര്‍ സ്വദേശികളായ യൂവാക്കളില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. തിരൂരുകാരായ മുഹമ്മദ് അസ്ബീറും മുരളീധരനും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്ന് കിലോ കഞ്ചാവും കണ്ടെടുത്തു.
ട്രയിന്‍ മാര്‍ഗമാണ് ഇരുവരും കഞ്ചാവ് കൊച്ചിയിലെത്തിച്ചത്. മലപ്പുറം സ്വദേശി ഷബീര്‍ പുതുവൈപ്പ് സ്വദേശിയായ കച്ചവടക്കാരന് കൈമാറാനായി ഏല്‍പ്പിച്ചതായിരുന്നു കഞ്ചാവ്. എന്നാല്‍ പുതുവൈപ്പുകാരനായ കച്ചവടക്കാരനെ തേടി ഇരുവരും കൊച്ചി മറൈന്‍ ഡ്രൈവില്‍ എത്തിയപ്പോള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
കഞ്ചാവ് മലപ്പുറത്തു നിന്നു കൊച്ചിയിലെത്തിച്ചാല്‍ അയ്യായിരം രൂപയാണ് കമ്മിഷന് ഇനത്തില്‍ കിട്ടിയിരുന്നതെന്ന് യുവാക്കള്‍ എക്സൈസിനോട് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഷബീറിനെതിരെയും േകസ് ചുമത്തിയിട്ടുണ്ട്.