E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടരലക്ഷം ഡോളറുമായി കിര്‍ഗിസ്ഥാന്‍ സ്വദേശിയും മകളും അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടരലക്ഷം ഡോളറുമായി കിര്‍ഗിസ്ഥാന്‍ സ്വദേശിയും മകളും ഡല്‍ഹിയില്‍ അറസ്റ്റില്‍. സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി ലഭിച്ചതുകയാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അതിനിടെ ദുബായില്‍ നിന്ന് 72ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രവാസിയും പിടിയിലായി. 

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ കിര്‍ഗിസ്ഥാന്‍ സ്വദേശിയെ, സംശയം തോന്നിയ സി.ഐ.എസ്.എഫ് സുരക്ഷാജീവനക്കാര്‍ കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളില്‍ നിന്ന് രണ്ടരലക്ഷം ഡോളര്‍ കണ്ടെത്തിയത്. മലേഷ്യയിലേക്കുള്ള രണ്ടു ടിക്കറ്റുകളും കിര്‍ഗിസ്ഥാന്‍ സ്വദേശിയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലില്‍ നിന്നാണ് സ്വര്‍ണകടത്ത് സംഘവുമായുള്ള ബന്ധം മനസിലായത്. സ്വര്‍ണം കടത്തിയതിന് ലഭിച്ച പ്രതിഫലമാണ് തുകയെന്നും ബാക്കി സ്വര്‍ണം മകളുടെ പക്കലാണെന്നും പ്രതി മൊഴി നല്‍കി. പഹാഡ് ഗഞ്ചിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റുരേഖപ്പെടുത്തിയശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി. സംഭവത്തെതുടര്‍ന്ന് വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രവാസിയും പിടിയിലായി. ദുബായില്‍ നിന്ന് കൊണ്ടുവന്ന രണ്ടര കിലോഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.‍‍ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണകടത്തുസംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.