കോഴിക്കോട് നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാർഥികൾക്ക് നേരെ ബോംബേറ്. പുറത്ത് നിന്ന് എത്തിയ സംഘം കോളേജ് പരിസരത്ത് തടിച്ച് കൂടിയ വിദ്യാർഥികൾക്ക് നേരെ നാടൻ ബോംബ് എറിയുകയായിരുന്നു. രണ്ടു എം.എസ്.എഫ് പ്രവര്‍ത്തകരെ സാരമായി പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം എം.എസ്.എഫുകാർ നടത്തിയ ആഹ്ളാദ പ്രകടത്തിനിടെ സി.പി.എം പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന് പ്രതികാരമായാണ് ബോംബേറ്. വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Advertisement