പത്തനംതിട്ട നിരണത്ത് റേഷന്കടയിലെത്തിയ സ്ത്രീയോട് കടയുടമ അശ്ലീലച്ചുവയോടെ സംസാരിച്ചതായി പരാതി. അപമര്യാദയായി പെരുമാറിയെന്നുകാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ പരാതി നല്കി.
നിരണം സ്വദേശിനിയായ അന്‍പത്തിരണ്ടുകാരിയാണ് റേഷന്‍ കടയുടമയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്പതിന് നിരണത്തിനുസമീപം കാട്ടുനിലത്തുള്ള റേഷന്കടയിലെത്തിയ പരാതിക്കാരിയോട് അശ്ലീച്ചുവയോടെ സംസാരിച്ചുവെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയ്ക്ക് പരാതി നല്കി. പക്ഷേ ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് പരാതി പരിഗണിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ കടയുടമ എം.എം.മത്തായി നിഷേധിച്ചു. പരാതിക്കാരിക്ക് പുതുക്കിയ റേഷന്‍ കാര്‍ഡ് കിട്ടിയിട്ടില്ല. കടയിലെത്തിയ പരാതിക്കാരി ബി.പി.എല്ലുകാര്‍ക്കുള്ള റേഷന്‍ വിഹിതം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടായെന്നും അശ്ലീലം പറഞ്ഞിട്ടില്ലെന്നും കടയുടമ പറഞ്ഞു.