എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ 15 വിദ്യാർഥികൾ അറസ്റ്റിൽ. പൊലീസിനും നേരേയും ആക്രമം ഉണ്ടായി. ഒന്നാം വർഷ വിദ്യാർഥികൾക്കുളള ഫ്രഷേഴ്സ് ഡേയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടികളെ കളിയാക്കി കുറച്ചു പേർ സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം വിദ്യാർഥികൾ എത്തി. ഇതാണ് സംഘർഷത്തിനു വഴിവെച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസിനും നേരേ വിദ്യാർഥികൾ കല്ലെറിഞ്ഞിരുന്നു.
Advertisement