പത്തനംതിട്ട കടമ്മനിട്ടയിൽ അയൽവാസി പെട്രോൾ ഒഴിച്ച് കത്തിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിന് ആകെയുള്ള രണ്ടുസെന്റിൽ, മുറ്റത്തെകിണറിനും വീടിന്റെ ഭിത്തിയ്ക്കും ഇടയിലുള്ള സ്ഥലത്താണ് ചിതയൊരുക്കിയത്. വിവാഹഅഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസി പെട്രോളൊഴിച്ച് ശാരികയെ പൊള്ളിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് 6.45നാണ് മൃതദേഹം കടമ്മനിട്ടയിൽ എത്തിച്ചത്. മൃതദേഹംകാണാൻ പ്രദേശവാസികൾ മുഴുവനെത്തി.
അയൽവാസിയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചമൃതദേഹം അരമണിക്കൂറിന് ശേഷം വീട്ടുവളപ്പിലേയ്ക്ക്. തുടർന്ന് മുറ്റത്തെകിണറിനും വീടിന്റെ ഭിത്തിയ്ക്കും ഇടയിലുള്ള സ്ഥലത്തൊരുക്കിയ ചിതയിലേയ്ക്കും. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാരികയുടെ അന്ത്യം ഇന്നലെ ആയിരുന്നു. വിവാഹഭ്യർഥന നിരസിച്ചതിനെതുടർന്ന കഴിഞ്ഞ 14 ന് രാത്രിയാണ് അയൽവാസിയായ സജിൽ ശാരികയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.