മലപ്പുറത്ത് 310 മില്ലി ഗ്രാം എൽ.എസ്.ഡിയുമായി വളാഞ്ചേരി സ്വദേശി മുഹമ്മദ് സാദിഖ് എക്സൈസിന്റെ പിടിയിൽ. കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് എൽ.എസ്.ഡി എത്തിച്ചത്. മലപ്പുറത്ത് ഇതാദ്യമായാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടുന്നത്.310 മില്ലി ഗ്രാമിന്റെ 14 സ്റ്റാമ്പുകളാണ് പിടികൂടിയത്.ഗോവയിൽ നിന്നാണ് എത്തിച്ചത്.മലപ്പുറം കോഴിക്കോട് ജില്ലകളിലെ കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് വിൽപ്പന. ഒരു സ്ട്രിപ്പിന് 800 രൂപ നിരക്കിലാണ് ഗോവയിൽ നിന്ന് വാങ്ങുന്നത്.വിദ്യാരർഥികൾക്ക് നൽകുന്നത് മൂവായിരം രൂപ നിരക്കിലാണ്.
ഒരുമാസമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.രഹസ്യ വിവരത്തെ തുടരന്ന് നടത്തിയ പരിശോധനയിലാണ് പേഴ്സിൽ സൂക്ഷിച്ച എൽ.എസ്.ഡി കണ്ടെത്തിയത്.ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒരു മാസം രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ എൽ.എസ്.ഡി വിൽപ്പനക്കായി എത്തിക്കുന്നുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.