ഒരു മാസം പ്രായമായ, രോഗിയായ പെൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഇന്നു വൈകിട്ടു കായംകുളം–എറണാകുളം പാസഞ്ചർ ട്രെയിൻ ചെങ്ങന്നൂരിലെത്തിയപ്പോഴാണു സംഭവം. അടൂർ സ്വദേശികളായ ദമ്പതികളാണ് ജനറൽ കംപാർട്മെന്റിലെ അപ്പർ ബർത്തിൽ കുഞ്ഞിനെ കിടത്തിയ ശേഷം ട്രെയിനിറങ്ങുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചതിനെ തുടർന്നു ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥർ ദമ്പതികളെ വിളിച്ചു വരുത്തി. ഇവരെ പൊലീസിനു കൈമാറി. കുഞ്ഞിനു രോഗമായതിനാൽ വളർത്താൻ പ്രയാസമുണ്ടെന്നും അതിനാൽ ഉപേക്ഷിച്ചതാണെന്നുമാണ് ഇവർ പൊലീസിനോടു പറഞ്ഞത്.
Representational image
Advertisement