E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുടുംബ വഴക്ക്; ഭാര്യയെ തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട റാന്നി തെക്കേപുറം സ്വദേശി മോഹനൻ, ഭാര്യ ഓമന എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

മന്ദിരംപടിയിലെ വീട്ടുജോലി കഴിഞ്ഞ് ഓമന പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. പെട്രോളും ആസിഡുമായി കാത്തുനിന്ന മോഹനൻ ഭാര്യയുടെ ശരീരത്തിലേയ്ക്ക് പെട്രോൾ വീശിയെറിഞ്ഞ് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ് ഓമന ഓടിയപ്പോൾ മോഹനൻ പിന്തുടർന്ന് വീണ്ടും പെട്രോളൊഴിച്ചു. പിന്നാലെ കൈയ്യിൽ സൂക്ഷിച്ചിരുന്ന മറ്റൊരു കുപ്പിയിലെ പെട്രോൾ സ്വന്തം ശരീരത്തിലൊഴിച്ച് മോഹനനും തീകൊളുത്തി. റോഡിലൂടെ ഓടിയ ഇരുവരും മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞുവീണു. നാട്ടുകാരാണ് തീയണച്ചത്. അഗ്നിശമനസേനയും പൊലീസുമെത്തി ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ സാഹചര്യത്തിലാണ് ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയത്. മദ്യപിച്ചെത്തുന്ന മോഹനൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റാന്നി പൊലീസിലും വനിതാ കമ്മിഷനിലും പരാതിയുണ്ട്. കഴിഞ്ഞമാസം പൊലീസിടപെട്ട് മോഹനനെ താക്കീത് ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :