മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്കിയ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. പുതിയ നിയമനം എംപ്ലോയ്മെന്റ് ഡയറക്ടറായി; സ്വാഭാവികമായ ഭരണ നടപടിയെന്നാണ് റവന്യൂമന്ത്രിയുടെ ന്യായീകരണം. മൂന്നാറിലെ നടപടികള്‍ നിയമപരമെന്ന് ശരിവച്ച ഹൈക്കോടതി വിധിക്ക് തൊട്ടുപിന്നാലെ സബ്കലക്ടറെ മാറ്റിയത് ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധി മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിനുമുള്ള മുന്നറിയിപ്പെന്ന് പറഞ്ഞ സിപിഐ, പറഞ്ഞത് വിഴുങ്ങുമോ? സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ശ്രമിച്ച സബ് കലക്ടറെ മാറ്റിയസര്ക്കാര് ആരുടെ പക്ഷത്ത്?
Advertisement