സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാൻ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിൽ നടത്തുന്ന ചടങ്ങുകളിൽ മദ്യം ഉപയോഗിച്ചുവെന്ന പേരിൽ ഉദ്യോഗസ്ഥർ ഇടപെടാൻ പാടില്ലെന്നും സ്വകാര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹം പോലെ സ്വന്തം വീട്ടില്‍ നടത്തുന്ന സ്വകാര്യ ചടങ്ങായാലും, കമ്പനികൾ നടത്തുന്ന സൽക്കാര പരിപാടികളിലായാലും മദ്യസൽക്കാരത്തിന് പ്രത്യേക അനുമതി ഇനി ആവശ്യമില്ല. പരിപാടി നടത്തുന്നവർ എക്സൈസ്് ചട്ടങ്ങൾ പാലിച്ചുതന്നെ വേണം മദ്യം ശേഖരിക്കാനും സൂക്ഷിക്കാനും വിളമ്പാനും . വില്പന പാടില്ലെന്ന് മാത്രം. മദ്യ ഉപഭോഗ നിയന്ത്രണങ്ങളെ കോടതി ഉത്തരവ് സ്വാധീനിക്കുമോ?
Advertisement