കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ ഇ. ശ്രീധരന് ഉണ്ടാവില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ കാരണങ്ങളാല്‍ പ്രതിപക്ഷ നേതാവും കെഎംആര്‍എല്‍ എം.ഡി. ഏലിയാസ് ജോര്‍ജും പ്രതിപക്ഷനേതാവും തൃക്കാക്കര എംഎല്‍എ പി.ടി.തോമസും വേദിക്ക് പുറത്തായി. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഴാക്കി ചുരുക്കിയത്. വേദിയില്‍ സ്ഥാനം ലഭിക്കാത്തത് അവഹേളനമായി എന്ന് പി.ടി.തോമസ് എംഎല്‍എ പ്രതികരിച്ചു. പരാതിയില്ലെന്നും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന് വ്യക്തമാക്കി. മെട്രോ യു.ഡി.എഫിന്റെ കുട്ടിയാണ്, മാറി നില്‍ക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു. പക്ഷെ മെട്രോമാന്, പദ്മ പുരസ്കാര ജേതാവ് ഇ. ശ്രീധരന് ഇല്ലാതെ മെട്രോ ഓടിത്തുടങ്ങുന്നതിലെ ന്യായം വിവാദമായിരിക്കുകയാണ്
Advertisement