പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുന:സ്ഥാപിക്കാനുള്ള ബി.സി.സി.ഐ നീക്കം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ പാക് മല്‍സരങ്ങള്‍ പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്രകായിക മന്ത്രി. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരഭീഷണി അവസാനിക്കാതെ മല്‍സരം നടത്താനാകില്ല. ഇന്ത്യ പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമായിരുന്നുവെന്നും വിജയ് ഗോയല്‍ പറഞ്ഞു. കുല്ഭൂഷണ് യാദവിന് നീതി കിട്ടും വരെ പാക്കിസ്ഥാനുമായി ഒരു ചര്‍ച്ചയുമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മറികടന്നാണ് ബിസിസിഐ പാക് ബോര്‍ഡുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്. ബി.സി.സി.ഐയ്ക്ക് പ്രാധാന്യം വാണിജ്യതാല്പര്യമോ?
Advertisement