ഗര്‍ഭത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി രാഷ്ട്രീയനേതൃതം തര്ക്കമുന്നയിക്കുമ്പോള് അട്ടപ്പാടിയില്‍ ഈ വര്‍ഷം എട്ടാമത്തെ നവജാതശിശുവും മരിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യമടക്കമുള്ള പദ്ധതികള്‍ നിരവധി. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി സൊമാലിയയോട് ഉപമിച്ച അട്ടപ്പാടിയില്‍ കാര്യങ്ങള്‍ക്ക് മാറ്റമില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കുന്ന പദ്ധതികള്‍ ഫലം കാണാതെ പോവുന്നത് എന്തുകൊണ്ട്?
Advertisement