ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയിരുന്നു. ഒരു സ്കൂളിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ചേർത്തലയില്‍ പ്ലസ്ടു വിദ്യാർഥിയെ മർദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫും കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ആവര്‍ത്തിച്ച് ഉപയോഗിച്ചുകൊണ്ട് ഹര്‍ത്താല്‍ എന്ന ശക്തമായ സമരരീതി ജനത്തെ വെറുപ്പിച്ചു കളഞ്ഞു. എന്നാലോ കേരളത്തില്‍ വിജയിക്കുന്നതുപോലെ മറ്റൊരു സംസ്ഥാനത്തും ഹര്‍ത്താല്‍ വിജയിക്കാറുമില്ല. ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ജനവിഭാഗത്തെക്കാളും പല മടങ്ങാണ് അവധി ആഘോഷിക്കുന്ന പൊതുജനം. ആവര്‍ത്തിക്കുന്ന ഹര്‍ത്താലുകള്‍ കൊണ്ട് എന്താണ് പ്രയോജനം.
Advertisement