ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇപ്പോഴുള്ള പ്രധാന ജോലി, പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് തീരുമാനിക്കുകയാണോ. കുണ്ടറയില്‍ നിന്ന് മനോരമന്യൂസ് പുറത്തു കൊണ്ടു വന്ന വാര്‍ത്തയും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. വാളയാറില്‍ രണ്ടു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ പൊലീസ് വീഴ്ച, കുണ്ടറയില്‍ അതിനേക്കാള്‍ ക്രൂരമായി ആവര്‍ത്തിക്കപ്പെടുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം കൃത്യമായി ലൈംഗികാക്രമണം ചൂണ്ടിക്കാണിച്ചിട്ടും സമാനമായ ദുരനുഭവവുമായി ഈ കുരുന്നും സഹോദരിയും നേരത്തെ പൊലീസിലെത്തിയ പശ്ചാത്തലമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല. ഒടുവില്‍ ഇന്ന് പ്രതിഷേധവുമായി സ്വന്തം പാര്ട്ടിക്കാര് തന്നെ രംഗത്തെത്തിയ ശേഷമാണ്, പ്രതിപക്ഷസംഘടനകള്‍ സമരം നടത്തിയപ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ കണ്ണു തുറക്കുന്നത്. പൊലീസ് നടപടിയുണ്ടാകുന്നത്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സ്ത്രീസുരക്ഷയില്‍ ഈ പൊലീസിനെ വിശ്വസിക്കണമെന്ന് ഇനിയും ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോ സര്‍ക്കാരിന്?