അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല. ADM നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ . പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും നാളെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന്‍റെ ആശങ്ക പരിഹരിക്കുന്നതിനാണ് പ്രാമുഖ്യമെന്നും, അന്വേഷണ ഏജൻസി ഏതാണെന്നതല്ല വിഷയമെന്നും മന്ത്രി കെ.രാജൻ ഇന്നും ആവര്‍ത്തിക്കുമ്പോള്‍ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സി.ബി.ഐയെ തടുക്കുന്നതെന്തിന്?