ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മിന്നും പ്രകടനത്തിന്‍റെ ബാക്കിയെന്താണ് ? 2019 ല്‍ ജയിച്ച്, 20ലെ തദ്ദേശത്തിരഞ്ഞെടുപ്പിലും 21ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തോറ്റപോലെ തന്നെയാകുമോ ഇനിയും ? ഇന്നും ഇന്നലെയുമായി വയനാട് ബത്തേരിയില്‍ ചേര്‍ന്ന കെ.പി.സി.സി എക്സിക്യുട്ടീവിന് ശേഷം നേതാക്കള്‍ പറയുന്നു... ആ ചരിത്രം ഇനി ആവര്‍ത്തിക്കില്ലെന്ന് ! അങ്ങനെയങ്കില്‍ വിജയ തുടര്‍ച്ചയുണ്ടാകണമെങ്കില്‍, വിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണം. അതെന്താണ് ? തൃശൂരിലെ തോല്‍വിക്ക് ശേഷം കെ.മുരളീധരനുള്ള അകല്‍ച്ച ഇതുവരെയും പരിഹരിക്കാനാകാത്ത നേതൃത്വമാണ് ബത്തേരിയില്‍ രണ്ടുദിവസം ഇരുന്നത്. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു. പ്ലാനൊരുക്കിയോ ദ്വിദിന ചര്‍ച്ച?