പി.എസ്.സി. കോഴ ആരോപണത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും. ഇരുവരും ആരോപണം തള്ളിയില്ല. അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി അവകാശപ്പെടുന്നു. കെട്ടുകഥയെന്ന് രംഗത്തു വരാതെ പരാതിക്കാരിയും പറയുന്നു. പക്ഷേ ഇത്തരം നെഗറ്റീവ് വാര്‍ത്തകളിലേക്ക് വലിച്ചിട്ട് തന്നെ തുടര്‍ച്ചയായി ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പി.എസ്.സി അംഗത്വത്തിന് വിലയെത്ര?