TOPICS COVERED

കൗണ്ടർപോയന്‍റ് ഇന്ന് ചർച്ച ചെയ്യുന്നത്, രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ പ്രഖ്യാപനങ്ങളും രാഹുലിനെച്ചൊല്ലി കേരളത്തിൽ നടക്കുന്ന വാക്പോരുകളുമാണ്. പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിച്ച ആളുകളാണ് വയനാട്ടിലുള്ളതെന്ന് രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ പ്രഖ്യാപിച്ചു. വയനാടിന്റെ സ്നേഹം എന്നും മനസിൽ സൂക്ഷിക്കും എന്നും രാഹുൽ പറഞ്ഞെങ്കിലും ഏതു മണ്ഡലം വേണമെന്ന് തീരുമാനമെടുത്തിട്ടില്ലെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ രാഹുൽ വയനാട് വിട്ടേക്കുമെന്ന് കെ.സുധാകരൻ സൂചന നൽകി. അതേ സമയം താൻ രാഹുലിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നായിട്ടുണ്ട് മുഖ്യമന്ത്രി. പദവിക്കു ചേരാത്ത തരത്തിൽ രാഹുൽ പറഞ്ഞതിന് മറുപടി മാത്രമെന്നും മുഖ്യമന്ത്രിയുടെ ന്യായം. കൗണ്ടർപോയന്റ് ചർച്ച ചെയ്യുന്നു. വയനാട് വിട്ടാൽ രാഹുൽ സ്വീകാര്യനോ?