കേരളത്തിലെ സാഹചര്യം ഏറെ ഗുരുതരമാണെന്ന് ഇന്നലെച്ചേര്‍ന്ന സിപിഎം പിബിയുടെ വിലയിരുത്തല്‍. ബിജെപി പിടിക്കുന്ന വോട്ടുകളില്‍ സിപിഎം വോട്ടുകളുമുണ്ടെന്നും പോളിറ്റ് ബ്യൂറോ മനസിലാക്കുന്നു.. അതിനാല്‍ കേരള സാഹചര്യം പാര്‍ട്ടി പ്രത്യേകം പഠിക്കും. സിപിഐയുടെ പ്രാദേശിക ഘടകങ്ങള്‍ വിശേഷിച്ച് , തിരുവനന്തപുരം, ആലപ്പുഴ ജില്ലാ എക്സിക്യുട്ടീവ് യോഗങ്ങള്‍ സംസ്ഥാന ഭരണത്തെ കണക്കിന് വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം വരെ തിരുവന്തപുരം യോഗം ഉയര്‍ത്തുന്നു. തുടര്‍ച്ചയായ രണ്ടാംതവണയും ലോക്ഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി... സിപിഎമ്മും എല്‍ഡിഎഫ് കക്ഷികളും വിലയിരുത്തിവരുന്ന ഈ നേരത്ത്.. ഏറ്റവും പുതിയ അപ്ഡേറ്റുകളാണിത്രയും. പ്രധാന ചോദ്യമിതാണ് ? പ്രശ്നം മനസിലായാലും തിരുത്തുമോ ? അതോ തിരുത്തേണ്ട കാര്യം മനസിലാകാത്തതോ ?