കോളജുകളില്‍ നടക്കുന്നതെന്ത്?; ഇതെല്ലാം ആരുടെ വിദ്യ?

counterp
SHARE

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിച്ചു എന്ന വിവാദത്തില്‍ മഹാരാജാസ് കോളജ് പല വിശദീകരണങ്ങള്‍ക്ക് ഒടുവില്‍ ഈ നിഗമനത്തിലെത്തി. പിഎം.ആര്‍ഷോ പറയുന്നത് ശരിയാണ്. അദ്ദേഹം പരീക്ഷയ്ക്ക് ഫീസടച്ചതായി കാണുന്നില്ല. ആര്‍ഷോ ആരോപിക്കുന്നത് ഗൂഢാലോചനയാണ്. അന്വേഷണം ആവശ്യപ്പെടും. പ്രതിപക്ഷനേതാവ് പറയുന്നു, എസ്എഫ്ഐക്കാര്‍ കൂടെയിരുന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പലിനെക്കൊണ്ട് മാറ്റിപ്പറയിച്ചതാണ്. ഇനി വിദ്യ വിവാദത്തിലേക്ക് വന്നാല്‍, അതായത് മുന്‍ എസ്എഫ്ഐക്കാരി, മഹാരാജാസിലെ മുന്‍ വിദ്യാര്‍ഥിനി ആ കോളജിലെ തന്നെ വ്യാജരേഖ ഉണ്ടാക്കിയ വിവാദം. അതില്‍ മഹാരാജാസിന് പിന്നാലെ കാസര്‍കോട്ടെ ഗവണ്‍മെന്റ് കോളജും വിദ്യയ്ക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നു. അപ്പോള്‍ എന്താണ് ഈ കേരളത്തില്‍ നടക്കുന്നത്? ഈ വിദ്യയൊക്കെ ആരുടെ വക? അത് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എവിടേക്കാണ് നയിക്കുന്നത്?

Mark list scandal in Maharaja's College

MORE IN Counter Point
SHOW MORE